Wednesday, 11 March 2020

കൊറോണ വൈറസ്: എസ് വൈ എസ് യൂത്ത് കൗണ്‍സിലുകള്‍ മാറ്റി

കോഴിക്കോട്: കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശിക്കപ്പെട്ടതിന്റെ പശ്ചാതലത്തില്‍ മാര്‍ച്ച് 13,14,15,16 തിയ്യതികളില്‍ നിര്‍ദ്ദേശിക്കപ്പട്ട എസ് വൈ എസ് ജില്ല യൂത്ത് കൗണ്‍സിലുകള്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെക്കാന്‍ കോഴിക്കോട് ചേര്‍ന്ന സ്റ്റേറ്റ് കാബിനറ്റ് തീരുമാനിച്ചു. 

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് നിര്‍ദേശങ്ങളുമായി സംഘടന പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്നും ആവശ്യഘട്ടങ്ങളില്‍ ആരോഗ്യ ബേധവല്‍ക്കരണ പ്രവത്തനത്തില്‍ സാന്ത്വന പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സറ്റേറ്റ് കാബിനറ്റ് അറിയിച്ചു. ഈ മാസം 12 ന് വ്യാഴാഴ്ച കോഴിക്കോട് നടത്താനിരുന്ന ദഅവ സംഗമവും മാറ്റിവെച്ചു.

പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, മജീദ് കക്കാട്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദ് പറവൂര്‍, സ്വാദിഖ് വെളിമുക്ക്, എസ് ശറഫുദ്ദീന്‍, എം അബൂബക്കര്‍ മാസ്റ്റര്‍, എന്‍ എം സ്വാദിഖ് സഖാഫി, ആര്‍ പി ഹുസൈന്‍, സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, അബ്ദുല്‍ ജബ്ബാര്‍ സഖാഫി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


SHARE THIS

Author:

0 التعليقات: