Wednesday, 18 March 2020

മജ്‌ലിസ് ഇശാഅത്തുസ്സുന്ന കമ്മിറ്റി നിലവില്‍ വന്നു

കാഞ്ഞങ്ങാട്: പഴയ കടപ്പുറം പള്ളിദര്‍സ് മുദരിസ് അബ്ദുല്‍ മജീദ് അമാനിയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഇശാഅത്തുസ്സുന്നയുടെ പൂര്‍വ്വ പ്രതിഭകള്‍ക്കും പണ്ഡിതര്‍ക്കുമായി മജ്‌ലിസ് ഇശാഅത്തുസ്സുന്ന  കമ്മിറ്റി നിലവില്‍ വന്നു.

രൂപീകരണ യോഗത്തില്‍ സയ്യിദ് സൈനുദ്ധീന്‍  സഖാഫി എരുമാടിന്റെ അധ്യക്ഷതയില്‍ ഉസ്താദ് അബ്ദുല്‍ മജീദ് അല്‍ അമാനി  ഉത്ഘാടനം  ചെയ്തു. റഫീഖ് സഅദി പെരഡാല, റിയാസ് ഹനീഫി പെരഡാല പ്രസംഗിച്ചു.

ആസിഫ് ഹനീഫി കൊടിയമ്മ, ഹാരിസ് മദനി കടമ്പാര്‍, റസാഖ് സഅദി വയനാട് , ഇഖ്ബാല്‍ ജൗഹരി പാത്തൂര്‍, ഷാഫി സഖാഫി കടമ്പാര്‍, നവാസ് സഖാഫി ഉദ്യാവുരം, ഷഫീഖ് സഅദി പാവൂര്‍  ,സിദ്ദിഖ് സഖാഫി, ആസിഫ്, ഷംസീക്, മുഈനുദ്ദീന്‍ , സഫ്വാന്‍ എന്നിവര്‍ സംബന്ധിച്ചു. 

ഷമീര്‍ സുഹ്രി നെല്ലിക്കട്ട സ്വാഗതവും സാജിദ് ഹനീഫി പെര്‍വാഡ് നന്ദിയും പറഞ്ഞു 

ഭാരവാഹികള്‍: ഉപദേഷ്ടാവ് :ഉസ്താദ് അബ്ദുല്‍ മജീദ് അല്‍ -അമാനി ,സയ്യിദ് സൈനുദ്ദീന്‍ സഖാഫി  എരുമാട് (പ്രസിഡന്റ് ), റിയാസ് ഹനീഫി പെരഡാല (സെക്രട്ടറി ), ഷമീര്‍ സുഹ്രി നെല്ലിക്കട്ട (ട്രഷറര്‍ ), സാജിദ് ഹനീഫി പെര്‍വാഡ് ,ഹാരിസ് മദനി കടമ്പാര്‍ (വൈസ് പ്രസിഡന്റ് ), റഫീഖ് സഅദി പെരഡാല, ആസിഫ് ഹനീഫി കൊടിയമ്മ  (ജോയിന്റ് സെക്രട്ടറി ).


SHARE THIS

Author:

0 التعليقات: