Tuesday, 17 March 2020

അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

അബുദാബി: കോവിഡ് പകര്‍ച്ച വ്യാധിയുടെ നിഴലിലും രക്തം നല്‍കി ജീവന്‍ രക്ഷിച്ചെടുക്കാന്‍ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.

രക്തദാന സേവനത്തിലൂടെ അബുദാബി ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരം നേടിയ അബുദാബിയിലെ കാസ്രോട്ടാര്‍ കൂട്ടായ്മയാണ് അബുദാബി നഗരത്തിലെ തിരക്കേറിയ മദീനാ സായിദ് ഷോപ്പിംഗ് കോംപ്ലക്സിന് മുന്‍വശത്ത് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്. സ്വാദേശികളും .വിദേശികളും അടക്കം വിവിധ രാജ്യക്കാരായ. നൂറോളം പേര്‍ രക്തം ദാനം ചെയ്തു.

ബ്ലഡ് ബാങ്കില്‍ രക്തക്കുറവ് അനുഭവപെട്ടപ്പോള്‍ നേരത്തെ നിരവധി തവണ രക്തദാന ക്യാമ്പ് നടത്തി ശ്രദ്ധേയമായ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ സഹായം ഹെല്‍ത്ത് അതോറിറ്റി തേടുകയായിരുന്നു. കൂട്ടായ്മയെ ക്യാമ്പില്‍ പങ്കെടുത്ത ഹെല്‍ത്ത് അതാറിറ്റി അധികൃതരും ഡോക്ടര്‍മാരും അഭിനന്ദിച്ചു. ക്യാമ്പിലെ ഏറ്റവും നല്ല സേവന പ്രവര്‍ത്തനത്തിന് റഫീഖ് കുമ്പളയെ ചടങ്ങില്‍ ഹെല്‍ത്ത് അതോറിറ്റി ആദരിച്ചു. ബംഗ്ളാ ദേശികളുടെ. സൗഹൃദ കൂട്ടയ്മകള്‍ ഐക്യ ദാര്‍ഢ്യം . ചടങ്ങില്‍ കൗതുകവും പകര്‍ന്നു.

പ്രസിഡണ്ട് മുഹമ്മദ് ആലംപാടി അധ്യക്ഷം വഹിച്ചു. സാബിര്‍ ജെര്‍മന്‍, സവാദ് ബന്തിയോട് , മുഹസിന്‍ മുഹമ്മദ്, ഹനീഫ് എരിയാല്‍ , ആസിഫലി പാടലടുക്ക , റാഷിദ് ബേവിഞ്ച എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി തസ്ലീം ആരിക്കാടി സ്വാഗതവ്യം ട്രഷറര്‍ ഗരീബ് നവാസ് നന്ദിയും പറഞ്ഞു. ബോര്‍ഡ് മെമ്പര്‍മാരായ സെഡ് എ മൊഗ്രാല്‍, സി എച്ച് അഷറഫ് കൊത്തിക്കാല്‍, പി കെ അഷറഫ് പള്ളങ്കോട് , അനീസ് മാങ്ങാട് ഉള്‍പ്പെടെ നിരവധി പേര്‍ സംബന്ധിച്ചു


SHARE THIS

Author:

0 التعليقات: