Thursday, 19 March 2020

ബ്രേക്ക് ദി ചെയിന്‍: ചിലങ്ക ഫ്രണ്ട്‌സ് വാട്‌സ്അപ്പ് കൂട്ടായ്മ കോവിഡ് 19 പ്രതിരോധത്തിനായി കൈ കഴുകല്‍ സംവിധാനമൊരുക്കി

വാടാനപ്പള്ളി: ചിലങ്ക ഫ്രണ്ട്‌സ് വാട്‌സ്അപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കൊറോണ വൈറസ്  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാടാനപ്പള്ളി ചിലങ്ക സെന്ററില്‍ യാത്രക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ഉപകാര പ്രദമായ രീതിയില്‍ പകല്‍ മുഴുവനും കൈ ശുചീകരിക്കുന്നതിനുള്ള സംവിധാനമൊരുക്കി. കൈ വിടാതിരിക്കാം.....കൈ കഴുകൂ.... എന്ന പ്രമേയത്തില്‍ ആരോഗ്യ വകുപ്പ് കൊറോണ വൈറസിന്റെ സമൂഹ വ്യാപനത്തെ തടയുന്നതിനായി ആചരിക്കുന്ന  ബ്രേക്ക് ദി ചെയിന്‍  ക്യാമ്പയിന്റെ ഭാഗമായി. ഡോ. കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.എ ഷിഹാബ്, മൊഞ്ചന്‍സ് ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.  ഉമര്‍ എ എ, നജീര്‍ ചിലങ്ക,  റഫീഖ് പുളിയംതുരുത്, കൃഷണന്‍ സാഗരം, റഹ്മത്തലി, ചേക്കു ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

മുക്രിയകത്ത് ഷോപ്പിങ്ങ് കോപ്ലക്‌സില്‍ നിന്ന് വെള്ളത്തിനുള്ള സൗകര്യം ഒരുക്കി. നിര്‍ദനരായ രോഗികള്‍ക്കുള്ള ചികിത്സാ സഹായം, ആംബുലന്‍സ് നടത്തിപ്പിനുള്ള സാമ്പത്തിക സഹായം,അംഗ വൈകല്യമുള്ളവര്‍ക്ക് ജീവിതോപാധിക്കായി ഓട്ടോറിക്ഷ വാങ്ങാനുള്ള ധന സഹായം,അശരണര്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കല്‍ തുടങ്ങിയ നിരവധി കാരുണ്യ സേവന പ്രവര്‍ത്തനങ്ങളും ചിലങ്ക ഫ്രണ്ട്‌സ് വാട്‌സ്അപ്പ് കൂട്ടായ്മയുടെ കീഴില്‍ നടന്ന് വരുന്നുണ്ട്.


SHARE THIS

Author:

0 التعليقات: