Saturday, 21 March 2020

കൊവിഡ് നിയന്ത്രണം ലംഘിച്ച കാസര്‍കോട് സ്വദേശിക്കെതിരെ കേസ്

കാസര്‍കോട് :കൊവിഡ് 19 നിയന്ത്രണം ലംഘിച്ചു നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഏരിയാല്‍ കുഡ്ലു സ്വദേശി അബ്ദുല്‍ ഖാദറി(48)നെതിരെ കാസര്‍കോട് പോലീസ് കേസ് എടുത്തു. ഇയാളോട് അധികൃതര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞിരുന്നു. ഈ നിര്‍ദേശം ലംഘിച്ച് സാമൂഹികമായി ഇടപഴകിയതിനെതിരെയാണ് കേസ്.

അതേസമയം, കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ച് ഐസലേഷന്‍ വാര്‍ഡിലുള്ള ഏരിയാല്‍ സ്വദേശി ഇപ്പോഴും അന്വഷണങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: