Wednesday, 4 March 2020

ആയിരങ്ങള്‍ക്ക് തബറുഖ് വിതരണത്തോടെ ചള്ളങ്കയം തലമുഗര്‍ ഉറൂസിന് പരിസമാപ്തി

ചള്ളങ്കയം: ചള്ളങ്കയം തലമുഗര്‍ ഹിദായത്ത് നഗറില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി(റ.അ)തങ്ങളുടെ പേരില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള ഉറൂസ് നേര്‍ച്ചയ്ക്കും,മതപ്രഭാഷണത്തിനും ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയോടെ തിരശ്ശീല വീണു. 

കൂറത്ത് അസ്സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയുടെ ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച പരിപാടിയില്‍ ജമാഅത്ത് പ്രസിഡണ്ട് ജി.അബ്ദുല്‍ഖാദര്‍ ഹാജി പതാക ഉയര്‍ത്തി. മഖാം സിയാറത്തിന് ചള്ളങ്കയം ഖത്വീബ് അന്‍സാര്‍ സഅദി നേതൃത്വം നല്‍കി.അഞ്ച് മണിക്ക് നിരവധിവാഹനങ്ങളുടെ അകമ്പടിയോടെ മുഹിമ്മാത്തിലേക്ക് നടത്തിയ വിളമ്പര റാലിയില്‍ പണ്ഡിതന്മാരടക്കം നിരവധിപേര്‍ സംബന്ധിച്ചു. 

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് ഉപ്പള ദാറുന്നജാത്ത് മുദര്‍രിസ് എ.ബി.മുഹ്യദ്ദീന്‍ സഅദി ചേരൂര്‍ നേതൃത്വം നല്‍കി.രാത്രി മതപ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം കാസര്‍കോട് ഖാളി പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. കുമ്പോല്‍ സയ്യിദ് മുക്താര്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഔലിയാക്കളും കറാമത്തുകളും എന്ന വിഷയത്തില്‍ അഷ്‌റഫ് ജൗഹരി എരുമാട് മുഖ്യപ്രഭാഷണം നടത്തി,സയ്യിദ് മുക്താര്‍ തങ്ങള്‍ പ്രസംഗിച്ചു.എ.ബി മുഹ്യദ്ദീന്‍ സഅദി,അന്‍സാര്‍ സഅദി ആശംസകള്‍ നേര്‍ന്നു.

ജമാഅത്ത് സെക്രട്ടറി ടി.എ.മുഹമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.തുടര്‍ന്നുള്ള രാത്രികളില്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ്,അബ്ദുല്‍ഹമീദ് ഫൈസി കില്ലൂര്‍,നൂറുസ്സാദാത്ത് അസ്സയ്യിദ് അബ്ദുറഹാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി ബായാര്‍,മമ്പുറം ഖത്വീബ് വി പി എ തങ്ങള്‍ മമ്പുറം,ഷമീര്‍ ദാരിമി കൊല്ലം,ഇബ്രാഹിം സഖാഫി താത്തൂര്‍,താജുശ്ശരീഅ:ആലിക്കുഞ്ഞി ഉസ്താദ് ഷിറിയ അബ്ദുലത്വീഫ് സഅദി കാന്തപുരം,സയ്യിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി മുഹിമ്മാത്ത്,അബൂബക്കര്‍ സിദ്ദീഖ് സഅദി വിളയില്‍,നൗഫല്‍ സഖാഫി കളസ,ഉമ്മര്‍ ഹുദവി പൂളപ്പാടം തുടങ്ങിയവര്‍ പ്രഭാഷണം നടന്നു.
സമാപന ദിവസം ളുഹ്‌റ് നിസ്‌കാരത്തിന് ശേഷം നിരവധി പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ഖത്തമുല്‍ ഖുര്‍ആനും,അസര്‍ നിസ്‌കാരത്തിന് ശേഷം ജമാഅത്ത് കമ്മിറ്റി ചെയര്‍മാന്‍ കുമ്പോല്‍ അസ്സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ മഖാം മസ്ജിദില്‍ ഉല്‍ബോധനവും, മൗലിദ് പാരായണവും പ്രാര്‍ത്ഥനയും നടന്നു. മഗ്രിബ് നിസ്‌കാരത്തിന് ശേഷം ബുര്‍ദ പ്രകീര്‍ത്തനസദസ്സ് നടന്നു. 

രാത്രി  8മണിക്ക് നടന്ന സമാപന സമ്മേളനം സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍ ഉല്‍ഘാടനം ചെയ്തു. അമ്പേരി അബ്ദുല്‍റഹീം സഖാഫി സ്വാഗതം ആശംസിച്ചു.

 മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ പരപ്പനങ്ങാടി,എ ബി മുഹ്യദ്ദീന്‍ സഅദി ചേരൂര്‍,പുത്തിഗെ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ചനിയ ആശംസപ്രസംഗം നടത്തി.


സഅദിയ്യ ബിരുദാനന്തര ബിരുദ കോഴ്‌സില്‍ ഒന്നാം റാങ്കോടെ അഫ്‌ളലി ബിരുദം കരസ്ഥമാക്കിയ പരേതനായ ചള്ളങ്കയം ഉസ്മാന്റെ മകന്‍ മുഹമ്മദ് അഷ്‌റഫ് ഹിമമി സഖാഫി അല്‍ അഫ്‌ളലിക്കും, മുഹിമ്മാത്തില്‍ നിന്നും ഹാഫിള് ബിരുദം കരസ്ഥമാക്കിയ ചള്ളങ്കയം ഗുഡ്ഡെ അബ്ദുറഹ്മാന്റെ മകന്‍ ഹാഫിസ് മുഹമ്മദ് അമീന്‍ എന്നിവര്‍ക്ക് ചള്ളങ്കയം ജമാഅത്ത് ഉറൂസ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉപഹാരം സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി (മള്ഹര്‍)തങ്ങള്‍ ഇരുവര്‍ക്കും നല്‍കി ആദരിച്ചു.

കര്‍ണൂര്‍ ഇബ്രാഹിം സഖാഫി മുഖ്യ പ്രഭാഷണം നടത്തി. തലമുഗര്‍ മഖാം ഉറൂസിന്റെ ആരംഭം കുറിച്ചത് മുതല്‍ സജീവമായി പ്രവര്‍ത്തിക്കുകയും ഏറെക്കാലം കണ്‍വീനര്‍ പദവി അലങ്കരിക്കുകയും ചെയ്ത ഹാജി സി എച്ച് അബ്ദുല്‍ഖാദര്‍ മുക്രി അവര്‍കള്‍ക്ക് തബറുഖ് നല്‍കി സയ്യിദ് മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. രാത്രി 11 മണിയോടെ  ആയിരങ്ങള്‍ക്കുള്ള അന്നദാന വിതരണത്തോടെ ഉറൂസിന് പരിസമാപ്തിയായി.SHARE THIS

Author:

0 التعليقات: