Thursday, 5 March 2020

എസ് എസ് എഫ് ഉദുമ ഡിവിഷന്‍ സിറ്റിസണ്‍ കോണ്‍ഫ്രന്‍സ് സമാപിച്ചു

കളനാട്: എസ് എസ് എഫ് ഉദുമ ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊട്ടി സുന്നി സെന്ററില്‍ വെച്ച് നടന്ന സിറ്റിസണ്‍ കോണ്‍ഫ്രന്‍സില്‍ എസ് എസ് എഫ് ഉദുമ ഡിവിഷന്‍ പ്രസിഡന്റ് മന്‍സൂര്‍ കൈനോത്തിന്റെ അദ്ധ്യക്ഷതയില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം  മുഖ്യപ്രഭാഷണം നടത്തി. 

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജാഫര്‍ , കാസര്‍കോട് ജില്ലാ സെക്രട്ടറിമാരായ അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം, മുത്തലിബ് അടുക്കം, ഡിവിഷന്‍ ജനറല്‍ സെക്രട്ടറി സഅദ് മേല്‍പറമ്പ്, ഡിവിഷന്‍ സെക്രട്ടറിമാരായ ഉനൈസ് കളനാട്, അബ്ദുല്‍ ജബ്ബാര്‍ ബിലാല്‍, ശമീം ചെമനാട് തുടങ്ങിയവര്‍ പങ്കെടുത്തു.


SHARE THIS

Author:

0 التعليقات: