Saturday, 21 March 2020

ദിവസങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ എത്തിയ കാസര്‍കോട് സ്വദേശിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

കാസര്‍കോട്: ഒരു കാസര്‍കോട് സ്വദേശിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട്ട് നിന്നും മാര്‍ച്ച് 13-ാം തീയ്യതി ദുബൈയലേക്ക് പോയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ മുറിയില്‍ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും കോവിഡ്- 19 സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച കാസര്‍കോട് ജില്ലയില്‍ ആറു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് ദുബൈയിലേക്ക് പോയയാള്‍ക്കും കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വിവരം പുറത്തുവിട്ടത്. ഇതോടെ ഇയാള്‍ നാട്ടിലിരുന്നപ്പോള്‍ സമ്പര്‍ക്കത്തിലേര്‍പെട്ടവരെ നിരീക്ഷണത്തിലാക്കും.


SHARE THIS

Author:

0 التعليقات: