Wednesday, 11 March 2020

'പോ കൊറോണേ..പോ...' ; കൊറോണ വൈറസിനോട് പോകാന്‍ ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി; ദൃശ്യങ്ങള്‍ വൈറല്‍

മുംബൈ: രാജ്യത്ത് നാല്പതിലധികം പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും കനത്ത ജാഗ്രത തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൊറോണ വൈറസിനോട് പോകാന്‍ ആവശ്യപ്പെടുന്ന കേന്ദ്ര മന്ത്രിയുടെ വീഡിയോ സാമൂഹ്യമാദ്ധ്യമത്തില്‍ ചിരി പടര്‍ത്തുന്നു. 

കൊറോണ വൈറസ് പടരുന്നതിനെതിരെ മുംബൈയില്‍ നടത്തിയ പരിപാടിയിലാണ് കേന്ദ്ര മന്ത്രിയായ രാംദാസ് അത്തേവാല കൊറോണ വൈറസിനോട് പോകാന്‍ ആവശ്യപ്പെടുന്നത്. 'ഗോ കൊറോണ'എന്ന് മന്ത്രി ആവര്‍ത്തിച്ച് പറയുന്നത് ദൃശ്യങ്ങളില്‍ കാണാം കോവിഡ് 19 വൈറസ് ആഗോള തലത്തില്‍ പടര്‍ന്നു പിടിക്കുകയാണ് . ഇതിനോടകം 4000 ത്തോളം പേരാണ് കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചത്. ചൈനയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വൈറസ് അതി വേഗമാണ് മറ്റു രാജ്യങ്ങളിലേക്കും പടര്‍ന്നത്.


SHARE THIS

Author:

0 التعليقات: