Tuesday, 10 March 2020

പൂനെയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 46 ആയി; ഇറാനില്‍ കുടുങ്ങിയ 58 പേരെ ഇന്ത്യയിലെത്തിച്ചു

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദുബായിയില്‍ നിന്നെത്തിയ ദമ്പതികള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മാര്‍ച്ച് ഒന്നിനാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഇവരുടെ പരിശോധനഫലം പോസിറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ  കൊറോണ ബാധിതരുടെ എണ്ണം 46 ആയി ഉയര്‍ന്നു. 

കേരളത്തില്‍ മൂന്നു വയസ്സുള്ള കുട്ടിക്കും, ഡല്‍ഹി, ഉത്തര്‍പ്രദേശ്, അമൃത്സര്‍, ജമ്മു എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വീതം ഇന്നലെ കൊറോണ സ്ഥിരീകരിച്ചിരുന്നു. കൊറോണ ഭീഷണി അതിരൂക്ഷമായ ഇറാനിലെ ടെഹ്റാനില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തിലെ 58 പേരെ ഇന്ത്യയിലെത്തിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ ഗാസിയാബാദ് എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് ഇവരെ എത്തിച്ചത്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. 


SHARE THIS

Author:

0 التعليقات: