Tuesday, 17 March 2020

കോവിഡ് ബാധിച്ച് മുംബൈയില്‍ ഒരാള്‍ മരിച്ചു ; രാജ്യത്ത് കൊറോണ മരണം മൂന്നായി

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64 വയസ്സുകാരനാണ് മരിച്ചത്. 

ഇതോടെ രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ദുബായില്‍ നിന്ന് എത്തിയ ആളെയാണ് ?രോ?ഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഐസൊലേഷനില്‍  പ്രവേശിപ്പിച്ചത്. 

നേരത്തെ കര്‍ണാടകയിലും ഡല്‍ഹിലുമായിരുന്നു ഓരോരുത്തര്‍ മരിച്ചത്. രാജ്യത്താകമാനം ഇതുവരെ 125 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. 36 പേര്‍ക്കാണ് ഇവിടെ രോ?ഗം സ്ഥിരീകരിച്ചിട്ടുള്ളത്. 


SHARE THIS

Author:

0 التعليقات: