Tuesday, 24 March 2020

കോവിഡ്-19; കാസര്‍കോട്ട് 2,470 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട്: കൊറോണ രോഗഭീതിയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ 2,470 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 61 പേര്‍ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡിലാണ് നിരീക്ഷണത്തിലുള്ളത്. 825 പേരെ കൊറോണ നിയന്ത്രണത്തിനുള്ള ജില്ലാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് നിരീക്ഷിച്ചു വരുന്നു.

ബാക്കി 1,584 പേരെ വിവിധ പഞ്ചായത്ത് - മുനിസിപ്പല്‍ വാര്‍ഡുകളില്‍ ജാഗ്രതാ സമിതികളുടെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരുന്നതായി ഡി എം ഒ ഡോ. എ വി രാംദാസ് അറിയിച്ചു.


SHARE THIS

Author:

0 التعليقات: