Friday, 27 March 2020

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലുള്ള ഇയാള്‍ മലപ്പുറം സ്വദേശിയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

അതേസമയം നിരീക്ഷണത്തിലുള്ളവരുടെ വീടിന് പുറത്ത് പോസ്റ്റര്‍ പതിപ്പിക്കുമെന്ന് മന്ത്രി കടംകപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൊവിഡ് 19 വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിരീക്ഷണത്തിലിരിക്കാതെ പുറത്തുപോകുന്നവര്‍ ചെയ്യുന്നത് വലിയ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സ്വയം രക്ഷിക്കാനും സമൂഹത്തെ രക്ഷിക്കാനുമുള്ള ശ്രമത്തില്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

'നിരീക്ഷണത്തിലിരിക്കുക എന്നത് സുഖകരമായ കാര്യമല്ല. എന്നാല്‍ രോഗ വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ ഇത് ഒഴിവാക്കാനാവാത്ത ഒരു സാമൂഹ്യാവശ്യമായി തീരുന്നു. നീരീക്ഷണമെന്നത് രോഗമുണ്ട് എന്ന് ഉറപ്പിക്കാനുള്ള ഘട്ടമായി കാണാതെ രോഗമില്ലെന്ന് ഉറപ്പിക്കാനുള്ള ഘട്ടമായി കാണാനുള്ള മനോഭാവം ഉണ്ടാകണം.

നിരീക്ഷണത്തിന് വിധേയരാവുക എന്നത് തന്നോടും തന്റെ പ്രിയപ്പെട്ടവരോടും ലോകരോടാകെയും തന്നെ ചെയ്യുന്ന മഹത്തായ കാര്യമാണെന്ന് ചിന്തിക്കുന്ന സംസ്‌ക്കാരം വളര്‍ത്തിയെടുക്കണം. നിരീക്ഷണത്തിന് വിധേയനായിരിക്കുന്നതില്‍ വലിയൊരു ത്യാഗമനോഭാവത്തിന്റെ, മനുഷ്യസ്‌നേഹത്തിന്റെ പ്രതിഫലനമുണ്ട്. നിരീക്ഷണത്തോട് സഹകരിക്കാതിരുന്നാല്‍ സമൂഹത്തെയാകെയും തന്നെത്തന്നെയും അപായപ്പെടുത്തുന്ന കുറ്റകൃതമാകും അത് ' എന്നും മുഖ്യമന്ത്രി പറഞ്ഞു


SHARE THIS

Author:

0 التعليقات: