Thursday, 19 March 2020

ഇന്ത്യയില്‍ വീണ്ടും കൊവിഡ് 19 മരണം: നാലാമത്തെ മരണം പഞ്ചാബില്‍

അമൃത്സര്‍: കൊറോണ വൈറസ് ബാധിച്ച് രാജ്യത്തെ നാലാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബ് സ്വദേശിയായ 72 കാരനാണ് ഇത്തരത്തില്‍ മരിച്ചത്.

രണ്ടാഴ്ച മുന്‍പ് ജര്‍മനിയില്‍ നിന്നും ഇറ്റലി വഴി ഇയാള്‍ ഇന്ത്യയില്‍ എത്തിയിരുന്നു. നാട്ടിലെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.

കേന്ദ്ര ആരോഗ്യ വകുപ്പാണ് മരണം കൊവിഡ് 19 ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം നാല് ആയി. ആദ്യ സംഭവം കര്‍ണാടകത്തില്‍ നിന്നും രണ്ടും മൂന്നും ഡല്‍ഹി തെലങ്കാന എന്നിവടങ്ങളില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇന്ന് മാത്രം രാജ്യത്ത് 17 പുതിയ വൈറസ് ബാധ കേസുകളാണണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 169 ല്‍ എത്തി.


SHARE THIS

Author:

0 التعليقات: