Monday, 23 March 2020

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്വിരീകരിച്ച 28 പേരില്‍ 25 പേരും ദുബൈയില്‍ നിന്നെത്തിയവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ച 28 പേരില്‍ 25 പേരും ദുബൈയില്‍ നിന്നും എത്തിയവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്തു നിന്നും വന്നവരില്‍ വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഇക്കാലയളവില്‍ പുറത്തിറങ്ങി നടന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും. വിദേശത്തു നിന്നും വരുന്നവരെ കൂടാതെ ഇനി മുതല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരും 14 ദിവസത്തെ സ്വയം നിരീക്ഷണത്തില്‍ കഴിയണം.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അവിടെ തന്നെ തുടരുന്നു എന്നുറപ്പാക്കാന്‍ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിക്കാനും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ അയല്‍വാസികളെ ചുമതലപ്പെടുത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ 29 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്നൊരു ദിവസം മാത്രം 28 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.


SHARE THIS

Author:

0 التعليقات: