Wednesday, 25 March 2020

കോവിഡ് 19: കാസര്‍കോടിന് ഇന്ന് നിര്‍ണായക ദിവസമെന്ന് കളക്ടര്‍

കാസര്‍കോട്: കോവിഡ് -19 വ്യാപനവുമായി ബന്ധപ്പെട്ട് കാസര്‍കോടിന് ബുധനാഴ്ച നിര്‍ണായക ദിവസമാണെന്നും സാമൂഹിക വ്യാപനം ഉണ്ടോ എന്ന് ഇന്നറിയാമെന്നും കലക്ടര്‍ ഡോ. ഡി. സജിത് ബാബു മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ബുധനാഴ്ച മാത്രം പരിശോധനക്ക് അയച്ചത് 77 സാമ്പിളുകളാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒരു അസിസ്റ്റന്റ് സൂപ്രണ്ടിനെ അധികമായി നിയമിച്ചു. സന്നദ്ധ പ്രവര്‍ത്തനം സര്‍ക്കാര്‍ അനുമതി ഇല്ലാതെ നടത്തരുത്. രോഗികളെ ഇനി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മംഗളുരു പാത അടച്ചത് കൊണ്ടാണ് തീരുമാനം. തെരുവില്‍ അനാവശ്യമായി ആളുകളെ കണ്ടാല്‍ അറസ്റ്റ് ചെയ്യുമെന്നും കലക്ടര്‍ വ്യക്തമാക്കി.

രണ്ടാമത്തെ രോഗിയില്‍ നിന്നും 20 മിനുട്ടു കൊണ്ടാണ് മറ്റൊരാള്‍ക്ക് രോഗം പടര്‍ന്നത്. കാസര്‍കോട്ട് അടിയന്തിരമായി ഏഴ് വെന്‍ഡിലേഷന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. കൊറോണ സ്ഥിരീകരിച്ച ബുര്‍ഹാന്‍ എന്ന വ്യക്തിക്ക് മാത്രമാണ് രോഗം പൂര്‍ണ്ണമായും ഭേദപ്പെട്ടത്. മറ്റുള്ളവരുടെ മൂന്ന് ഫലം കൂടി ലഭിക്കാനുണ്ട്.


SHARE THIS

Author:

0 التعليقات: