Sunday, 29 March 2020

ലോകത്ത് കോവിഡ് 19 മരണം 32,139

ന്യൂയോര്‍ക്ക്: ലോകത്താകെ കൊവിഡ് ജീവനെടുത്തവരുടെ എണ്ണം 32,139 ആയി. ആകെ രോഗബാധിതര്‍ 6,83,536 ആയി ഉയര്‍ന്നു . 1,46,396 പേര്‍ക്ക് രോഗം ഭേദമായി. സ്പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 838 പേരാണു മരിച്ചത്. ഇതോടെ സ്പെയിനില്‍ മരിച്ചവരുടെ എണ്ണം 6,500 കവിഞ്ഞു. 78,797 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ മരണം
ഇതുവരെ പതിനായിരം കടന്നിട്ടുണ്ട്.

ഇറ്റലിയിലും സ്പെയിനിലുമാണു കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാനില്‍ ഞായറാഴ്ച 123 പേര്‍ മരിച്ചതോടെ മരണസംഖ്യ 2,640 ആയി. 38,309 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ജര്‍മനിയില്‍ ഇതുവരെ രോഗം ബാധിച്ചു മരിച്ചത് 389 പേരാണ്. 52,547 പേര്‍ക്കു സ്ഥിരീകരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു കൊവിഡ് സ്ഥിരീകരിച്ച യുഎസില്‍ രോഗികളുടെ എണ്ണം 123,781 ആയി. 2229 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.




SHARE THIS

Author:

0 التعليقات: