Wednesday, 18 March 2020

കൊവിഡ് വ്യജ ചികിത്സ: മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മോഹനന്‍ വൈദ്യരെ അറസ്റ്റു ചെയ്തു. കൊവിഡ് വ്യാജ ചികത്സയുടെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജ്യാമം ഇല്ലാ കുറ്റമാണ് മോഹനന്‍ വൈദ്യര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തൃശ്ശൂര്‍ പട്ടിക്കാട് ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തിലായിരുന്നു പരിശോധന. ആരോഗ്യവകുപ്പും പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

മോഹനന്‍ വൈദ്യര്‍ക്ക് ചികിത്സ നടത്താനുള്ള ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

കൊറോണ അടക്കം ഏത് രോഗത്തിനും ചികിത്സ നല്‍കാമെന്നാവകാശപ്പെട്ട് മോഹനന്‍ വൈദ്യര്‍ രംഗത്തെത്തിയിരുന്നു.

ഈ വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയ മോഹനന്‍ വൈദ്യരെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് തടഞ്ഞുവെച്ചിരുന്നു.


SHARE THIS

Author:

0 التعليقات: