Friday, 27 March 2020

മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി അബ്ദുല്‍ റഹീം മാണി മുങ്ങി മരിച്ചു

കര്‍ണ്ണാടക: 2001-2002 കാലയളവില്‍ മുഹിമ്മാത്ത് ഓര്‍ഫനേജില്‍ പഠിച്ചിരുന്ന അബ്ദുല്‍ റഹീം മാണി (26)  ഭക്ഷിണ കന്നഡയിലെ ബണ്ട്വാളിലെ നേത്രാവതി പുഴയില്‍ മുങ്ങി മരിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. 

മയ്യിത്ത് വ്യാഴാഴ്ച രാത്രി 10 30 ന് മാണി കൊടാജെ ജുമാ മസ്ജിദില്‍ കബറടക്കി. 

പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: ബീഫാതിമ, സഹോദരങ്ങള്‍: സലീം, സിദ്ധീഖ്, അമീര്‍. 

നിര്യാണത്തില്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രല്‍ അനുശോചിച്ചു.


SHARE THIS

Author:

0 التعليقات: