Tuesday, 17 March 2020

കൊവിഡ് -19 നെതിരെ ആദ്യ വാക്‌സിന്‍ മനുഷ്യ ശരീരത്തില്‍ കുത്തിവെച്ചു; പ്രത്യാശയോടെ ലോകം

വാഷിങ്ടന്‍: കൊറോണ വൈറസിനെതിരെ അമേരിക്കന്‍ ഗവേഷകര്‍ വികസിപ്പിച്ച വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. യുഎസിലെ സിയാറ്റിലിലാണ് പരീക്ഷണം നടക്കുന്നത്. ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ വികസിപ്പിച്ച വാക്സിന്‍ ആണ് ഇതെന്ന് യുഎസ് പ്രസിന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. 

സ്വകാര്യ കമ്പനിയായ മോഡേണയാണ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്. പരീക്ഷണത്തിനു തയാറായ ആദ്യ വ്യക്തിയില്‍ വാക്സിന്‍ ഇന്‍ജക്ട് ചെയ്തതായി കമ്പനി അറിയിച്ചു. 45 പേരിലാണ് പരീക്ഷണം നടത്തുന്നത്. 

പരീക്ഷണങ്ങള്‍ വിജയിച്ചാലും ഒരു വര്‍ഷം മുതല്‍ 18 മാസം വരെ സമയമെടുത്തേ ഈ വാക്സിന്‍ വിപണിയില്‍ ലഭ്യമാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി മനുഷ്യരില്‍ മറ്റു പാര്‍ശ്വഫലങ്ങളില്ലെന്ന് ഉറപ്പുവരുത്തിയേ ആഗോള അടിസ്ഥാനത്തില്‍ ഉപയോഗിക്കാനാകൂ.

എന്നാല്‍ ഈ വാക്സിന്‍ ശരീരത്തില്‍ ഫലിക്കുമോ എന്നറിയാന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. 43 കാരിയായ കൊവിഡ് രോഗിക്കാണ് വാക്സിന്‍ ആദ്യം കുത്തിവെച്ചത്.

യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആണ് ഈ വാക്സിന്‍ ചികിത്സയ്ക്കുള്ള ഫണ്ട് നല്‍കുന്നത്. കൊറോണ വൈറസിന്റെ അപകടകരമല്ലാത്ത ജനിറ്റിക് കോഡുകള്‍ ഉപയോഗിച്ചാണ് വാക്സിന്‍ നിര്‍മിച്ചിരിക്കുന്നത്. 


SHARE THIS

Author:

0 التعليقات: