Thursday, 19 March 2020

കോവിഡ് 19; മുതിര്‍ന്ന പൗരന്മാരും കുട്ടികളും വീട്ടിലിരിക്കണം; കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്തെ മരണസംഖ്യ നാലായി ഉയര്‍ന്നതോടെ മുതിര്‍ന്ന പൗരന്മാരോടും കുട്ടികളോടും വീട്ടിലിരിക്കാന്‍ നിര്‍ദേശം നല്‍കി 
കേന്ദ്രസര്‍ക്കാര്‍. കോവിഡ് 19 പടരുന്നതോടെ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.


65 വയസില്‍ കൂടുതലുള്ളവരോടും പത്തുവയസില്‍ താഴെയുള്ള കുട്ടികളോടുമാണ് വീട്ടിലിരിക്കാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് നാലാമത്തെ മരണവും ഇന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അഭ്യര്‍ഥന. പഞ്ചാബിലാണ് മരണം സ്ഥിരീകരിച്ചത്. രോഗപ്രതിരോധ ശേഷി കുറവുള്ളവരില്‍ കോവിഡ് ബാധ അപകടകരമാകാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് നിര്‍ദേശം.


SHARE THIS

Author:

0 التعليقات: