Monday, 2 March 2020

റാശിദ് പൂമാടത്തിന് മാധ്യമ പ്രതിഭ അവാര്‍ഡ്

അല്‍ ഐന്‍ : യു എ ഇ യിലെ മാധ്യമ പ്രവര്‍ത്തകനും സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫും ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡണ്ടും കോട്ടപ്പുറം സ്വദേശിയുമായ റാശിദ് പൂമാടത്തിനെ കോട്ടപ്പുറം സ്വദേശികള്‍ അല്‍ ഐനില്‍ വെച്ച് ആദരിച്ചു. 

അല്‍ ഐന്‍ ഇന്ത്യ സോഷ്യല്‍ സെന്ററില്‍ (ഐ എസ് സി) നടന്ന യു എ ഇ കോട്ടപ്പുറം ഫെസ്റ്റ് സീസണ്‍ 2 യിലാണ് മാധ്യമ പ്രതിഭ അവാര്‍ഡ് നല്‍കി ആദരിച്ചത്. സ്വാഗത സംഘം കമ്മിറ്റി ഉപദേശക സമിതിയഗം കെ പി ഷാഹി ഉപഹാരം നല്‍കി. കഴിഞ്ഞ പത്ത് വര്‍ഷത്തോളം പത്രപ്രവര്‍ത്തന മേഖലയില്‍ നല്‍കിയ സംഭാവന പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.  


സ്വാഗത സംഘം ചെയര്‍മാന്‍ ജാബിര്‍ പാട്ടില്ലം അധ്യക്ഷം വഹിച്ച ചടങ്ങില്‍ കെ പി ഷാഹി ഉല്‍ഘാടനം ചെയ്തു. അഷ്റഫ് പി സി, കെ പി ജഹ്ഫര്‍, സിയാദ് കോട്ടപ്പുറം,സ്വാദിഖ് ആനച്ചാല്‍, നിസാര്‍ ഖാത്തിം, സമീര്‍ കോട്ടപ്പുറം, മമ്മി കോട്ടപ്പുറം, ഷംഷാദ് പാട്ടില്ലാത്ത്, ഇ കെ ഫൈസല്‍, യൂനുസ് പറമ്പത്ത്, സാജിര്‍ ഇ കെ, സുബൈര്‍ ഉഗ്രാണി, മുഹമ്മദ് കുഞ്ഞി ഹാജി, ഷഫീക് ടി കെ എന്നിവര്‍ സംബന്ധിച്ചു. ഫിനാസ് സ്വാഗതവും അബു താഹിര്‍ നന്ദിയും പറഞ്ഞു.



SHARE THIS

Author:

0 التعليقات: