Wednesday, 4 March 2020

കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍. 

കാസര്‍കോട് സ്വദേശി കെപി അലിക്കുഞ്ഞിയാണ് 232ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. ചൊവ്വാഴ്ച അബുദാബിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലാണ് അലിക്കുഞ്ഞി കണ്ണൂര്‍ വിമാനതാവളത്തില്‍  എത്തിയത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് അനധികൃത സ്വര്‍ണം കണ്ടെത്തിയത്. പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌ക്രബ്ബറിനുള്ളില്‍ സ്പ്രിങ് രൂപത്തിലാക്കി ഒളിപ്പിച്ച സ്വര്‍ണമാണ് പിടികൂടിയത്


SHARE THIS

Author:

0 التعليقات: