Thursday, 12 March 2020

സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച ഏഴ് ഗ്രാം ലഹരി വസ്തുവുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട് : സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച ഏഴ് ഗ്രാം എംഡിഎംഎ ലഹരി വസ്തുവുമായി 2 പേരെ പൊലീസ് വാഹനപരിശോധനക്കിടെ അറസ്റ്റ് ചെയ്തു. കുഡ്‌ലുവിലെ എന്‍എച്ച് വില്ലയിലെ അഷീബ് നിഹാല്‍(26), നെല്ലിക്കുന്ന് കടപ്പുറം ചീറുംബ ഭഗവതി ക്ഷേത്ര റോഡിലെ ബദര്‍ മന്‍സില്‍ ക്വാര്‍ട്ടേഴ്സിലെ വി.എം.അമീര്‍ സുഹൈല്‍(28) എന്നിവരെയാണ് സിഐ സി.എ. അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. നെല്ലിക്കുന്ന് ജംക്ഷനില്‍ വാഹന പരിശോധനക്കിടെയാണ് എം.ഡിഎംഎ (ക്രിസ്റ്റല്‍) പിടികൂടിയത്.  അന്വേഷണ സംഘത്തില്‍ എസ്ഐ കെ.അജിത, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സഞ്ജീവന്‍, സനോജ്, ഉണ്ണിക്കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.


SHARE THIS

Author:

0 التعليقات: