Monday, 30 March 2020

കര്‍ണാടക അതിര്‍ത്തി അടച്ചതോടെ മംഗലാപുരത്ത് പോയി ചികിത്സ തേടാനാവാതെ കാസര്‍കോട് രണ്ട് പേര്‍ കൂടി മരിച്ചു.

കാസര്‍കോട്: കര്‍ണാടക അതിര്‍ത്തി അടച്ചതോടെ മംഗലാപുരത്ത് പോയി ചികിത്സ തേടാനാവാതെ കാസര്‍കോട് രണ്ട് പേര്‍ കൂടി മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവന്‍, കുഞ്ചത്തൂര്‍ സ്വദേശി ആയിഷ എന്നിവരാണ് മ രിച്ചത്.അതിര്‍ത്തിപ്രദേശമായ തലപ്പാടിക്ക് അടുത്തുള്ളവരാണ് ഇരുവരും.

മംഗലാപുരത്തേക്കുള്ള അതിര്‍ത്തി അടച്ചതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമധ്യേ ആംബുലന്‍സില്‍ വെച്ച് വൈകിട്ട് 5.15 ഓടെയായിരുന്നു മാധവന്റെ മരണം.

ആയിഷയെ അത്യാസന്ന നിലയില്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നില അതീവ ഗുരുതരമായതിനാല്‍ ഇവരെ മംഗലാപുരത്തേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇത് സാധ്യമല്ലാത്തതിനാല്‍ ഇവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ 5.30ഓടെ ഉദുമയില്‍ വെച്ചാണ് മരണം സംഭവിച്ചത്


SHARE THIS

Author:

0 التعليقات: