Thursday, 12 March 2020

നഗരത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും വ്യാപാരിയുടെ മൂന്നുലക്ഷം രൂപ കവര്‍ന്നു


കാസര്‍കോട്: നഗരത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും വ്യാപാരിയുടെ മൂന്നുലക്ഷം രൂപ കവര്‍ന്നു. നഗരത്തില്‍ കാര്‍ നിര്‍ത്തിയിട്ട് പഴ കടയില്‍ നിന്ന് പഴങ്ങള്‍ വാങ്ങുന്നതിനിടെയാണ് കാറില്‍ വെച്ചിരുന്ന പണം കവര്‍ന്നത് .ബുധനാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം .

ചെര്‍ക്കള സ്വദേശി ഷെരീഫിന്റെ പണമാണ് നഷ്ടപ്പെട്ടത് .കാറിന്റെ ഗ്ലാസ് അടക്കാന്‍ വിട്ടുപോയതായും തിരിച്ചു വന്നപ്പോഴേക്കും മുന്‍വശത്തെ സീറ്റില്‍ സൂക്ഷിച്ചിരുന്ന പണം കാണാനില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു . 

വിവരമറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൌണ്‍ പോലീസ് സ്ഥലത്തെത്തുകയും സമീപത്തെ സി സി ടി വി പരിശോധിക്കുകയും അതില്‍ നിന്നും ഒരാള്‍ കാറിനടുത്തെത്തി പണം എടുത്തുകൊണ്ടുപോകുന്നതായി കണ്ടെത്തി .എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല .പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് 



SHARE THIS

Author:

0 التعليقات: