Monday, 23 March 2020

കാസര്‍കോട് 'കടുപ്പിച്ച്' സര്‍ക്കാര്‍; അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്

കാസര്‍കോട്: 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട്ട് കൂടുതല്‍ കര്‍ശന നടപടിയിലേക്ക് നീങ്ങുന്നു. അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ് ഉള്‍പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങള്‍ക്ക് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. 11 മണി മുതല്‍ അഞ്ചു മണി വരെ മാത്രമേ ഇത്തരം കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ബാങ്കുകള്‍ രണ്ടു മണി വരെ മാത്രമേ പ്രവര്‍ത്തിക്കൂ. ബസുകള്‍ ഓടില്ല. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും. അത്യാവശ്യ കാര്യങ്ങള്‍ക്ക് ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിശ്ചത അകലം പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


SHARE THIS

Author:

0 التعليقات: