Thursday, 19 March 2020

കാസര്‍കോട്ട് ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു;സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 25 ആയി

കാസര്‍കോട്:  കാസര്‍കോട്ട് ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വ്യാഴാഴ്ച വൈകിട്ടോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം നേരത്തെ സ്ഥിരീകരിച്ച യുവാവിന്റെ നില തൃപ്തികരമായി തുടരുകയാണ്. 546 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 537 പേര്‍ വീടുകളിലും ഒമ്ബത് പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. പുതുതായി 21 പേരുടെ സാമ്ബിള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ആകെ 170 പേരുടെ സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

സംസ്ഥാനത്ത് 30,926 പേര്‍ വീടുകളിലും 227 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച മാത്രം 64 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

കൊറോണ വൈറസ് ബാധ സാമ്ബത്തിക മേഖലയില്‍ വലിയ തിരിച്ചടി സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു


SHARE THIS

Author:

0 التعليقات: