Friday, 20 March 2020

കാസര്‍കോട് സര്‍ക്കാര്‍ ഓഫിസുകള്‍ ഒരാഴ്ച അടച്ചിടും

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ ഒരാഴ്ച അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സ്ഥിതി ഗൗരവതരമാണ്. ഇന്നുമാത്രം 56 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കാസര്‍കോട് രോഗം സ്ഥിരീകരിച്ചയാള്‍ പല സ്ഥലത്തും സഞ്ചരിച്ചിട്ടുണ്ട് ഇത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ജില്ലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. കടകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുമണിവരെ മാത്രം തുറക്കും. ആരാധനാലയങ്ങള്‍ രണ്ടാഴ്ച അടച്ചിടും.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂയുമായി എല്ലാവരും സഹകരിക്കണം. അന്ന് കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ എല്ലാ പൊതുഗാഗതവും റദ്ദാക്കും. അന്നേദിവസം എല്ലാവരും അവരുടെ വീടും പരിസരവും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഓഫിസുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഒരേസമയം 50 ശതമാനം ജീവനക്കാര്‍ ഹാജരായാല്‍ മതി- മുഖ്യമന്ത്രി പറഞ്ഞു.


SHARE THIS

Author:

0 التعليقات: