Tuesday, 31 March 2020

കാസര്‍കോട്ട് സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം 100 കഴിഞ്ഞിരിക്കുകയാണ്. ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ജോലിചെയ്യുന്നതിന് അത്യാവശ്യമായി കുറച്ച് സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു പറഞ്ഞു. എം.ബി.ബി.എസ് കഴിഞ്ഞിട്ടുള്ള ഹൗസ് സര്‍ജന്‍മാര്‍, അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍, നഴ്സിംഗ് കോഴ്സ് പാസായി പരിചയസമ്പത്തുള്ളവര്‍, അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, ഹെല്‍ത്ത് വര്‍ക്കേഴ്സ്, സാനിറ്ററി വര്‍ക്കേഴ്സ് എന്നിവരെയാണ് ആവശ്യമുള്ളത്. ഇവര്‍ക്ക് താമസ-യാത്രാ സൗകര്യം, ഭക്ഷണം എന്നിവ നല്‍കും. നിലവില്‍ മറ്റു ജില്ലകളില്‍ ജോലിചെയ്യുന്നവരും വിവിധ കാരണങ്ങളാല്‍ ജില്ല വിട്ട് പോവാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ആളുകളെയാണ് പരിഗണിക്കുന്നത്. താല്‍പര്യമുള്ളവര്‍ 9447496600 എന്ന നമ്പറിലേക്ക് പേര്, വിലാസം, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍ നമ്പര്‍, നിലവിലെ ജോലി വിവരങ്ങള്‍ എന്നിവ അയക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.


SHARE THIS

Author:

0 التعليقات: