Monday, 2 March 2020

സി എല്‍ ഹമീദ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി

കാസര്‍കോട്: കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറിയായി സി എല്‍ ഹമീദിനെ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തെരെഞ്ഞെടുത്തു. അശ്‌റഫ് തങ്ങള്‍ മഞ്ഞംപാറ ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു.
     
കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കന്തല്‍ സൂപ്പി മദനി,  തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
     
ജില്ലാ ജനറല്‍ സെക്രട്ടറി സലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും സെക്രട്ടറി കെ എച്ച് അബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: