Monday, 16 March 2020

കൊറോണ ഭീതി: തൃശൂരില്‍ ഡോക്ടറെയും ഭാര്യയെയും ഫ്‌ലാറ്റില്‍ പൂട്ടിയിട്ടു; കതകില്‍ കൊറോണ എന്നെഴുതിവച്ചു; അറസ്റ്റ്

തൃശൂര്‍: കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് ഡോക്ടറെയും ഭാര്യയെയും മുറിക്കുള്ളില്‍ പൂട്ടിയിട്ടു. തൃശൂര്‍ മുണ്ടുപാലത്താണ് സംഭവം. ഫ്‌ലാറ്റ് ഭാരവാഹികള്‍ ഡോക്ടറെയും ഭാര്യയെയും മുറിക്കകത്തിട്ട് പൂട്ടുകയായിരുന്നു.   ഫ്‌ലാറ്റ് അസോസിയേഷന്‍ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു. 

മുറിക്കകത്ത് പൂട്ടിയിട്ട വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സൗദിയിലുള്ള ഡോക്ടറായ മകനെ സന്ദര്‍ശിച്ച് കഴിഞ്ഞ ദിവസമാണ് ഡോക്ടറും ഭാര്യയും തൃശൂരിലെത്തിയത്. കോവിഡ് ബാധിക്കാത്ത ഡോക്ടറുടെ മുറിക്കുമുന്നില്‍  കൊറോണ എന്നെഴുതിവെക്കുകയും ചെയ്തിരുന്നു. ഫ്‌ലാറ്റ് അസോസിയേഷന്റെ നടപടിയ്ക്കെതിരെ ചില ഫ്ലാറ്റ് നിവാസികളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു.



SHARE THIS

Author:

0 التعليقات: