Monday, 2 March 2020

അമിത് ഷായുടെ റാലിയിൽ 'ഗോലി മാരോ സാലോം കോ' മുദ്രാവാക്യം; മൂന്ന് ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൊൽക്കത്ത പൊലീസ്

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പൊതുയോഗത്തിൽ ഗോലി മാരോ സാലോം കോ മുദ്രാവാക്യം വിളിച്ച മൂന്ന് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേന്ദ്ര കുമാർ തിവാരി, ധ്രുബ ബസു, പങ്കജ് പ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഐ.പി.സി 505, 506, 34, 153 എ എന്നീ കുറ്റങ്ങളാണ് മൂവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ബി.ജെ.പി പാതാക വീശിക്കൊണ്ടാണ് രാജ്യത്തെ വഞ്ചിക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന മുദ്രാവാക്യം ബി.ജെ.പി പ്രവർത്തകർ വിളിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഒരു ദിവസത്തെ സന്ദർശനത്തിന് കൊൽക്കത്തയിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഇടത്, കോൺഗ്രസ് പാർട്ടി പ്രവർത്തകർ ഗോ ബാക്ക് വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലണം എന്ന് ബി.ജെ.പി പ്രവർത്തകരും മുദ്രാവാക്യം വിളിച്ചത്.

ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ബി.ജെ.പി നേതാവ് പർവേശ് ശർമ എന്നിവർ രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണം എന്ന് പറഞ്ഞിരുന്നു. ഇവരുടെ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.


SHARE THIS

Author:

0 التعليقات: