Thursday, 5 March 2020

കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക് അന്യായം; കര്‍ശന നടപടിയെടുക്കും: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: സ്വകാര്യ ബസിന്റെ സമയത്തെച്ചൊല്ലി പോലീസുമായി തര്‍ക്കത്തില്‍ ഡി.ടി.ഒ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെ നിശിതമായി വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

ഇന്നലെ നടത്തിയ പണിമുടക്ക് യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കടകംപള്ളി പറഞ്ഞു. ബസുകള്‍ നിരത്തിലിട്ട് ഗതാഗതം തടസപ്പെടുത്തിയത് അന്യായമാണ്. ഒട്ടും മനഃസാക്ഷിയില്ലാതെയാണ് ജീവനക്കാര്‍ പണി മുടക്കിയത്. ജനങ്ങളുടെ നികുതി പണം കൊണ്ടാണ് ജീവനക്കാര്‍ ജീവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം ജനങ്ങള്‍ക്കെതിരായ യുദ്ധമാണ്. ബുധനാഴ്ച നടത്തിയ സമരത്തിന് യാതൊരുവിധ ന്യായീകരണവുമില്ല. മര്യാദകേടാണ് സമരക്കാര്‍ കാണിച്ചത്. ഇതിനെതിരെ കര്‍ശനനടപടിയുണ്ടാകും. ബസുകള്‍ തലങ്ങും വിലങ്ങുമായി ഇട്ടതിനാലാണ് ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയത്. സി.ഐ.ടി.യു തൊഴിലാളികള്‍ അവിടെ ഇല്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.
സമരത്തിനിടെ കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണു മരിച്ച കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ (64) എന്ന യാത്രക്കാരന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.


SHARE THIS

Author:

0 التعليقات: