Monday, 16 March 2020

അംഗഡിമുഗര്‍ സ്വദേശി കോഴിക്കോട്ട് കുളത്തില്‍ മുങ്ങി മരിച്ചു

കാസര്‍കോട്: അംഗഡിമുഗര്‍ സ്വദേശി കോഴിക്കോട് വച്ച്  മുങ്ങി മരിച്ചു. അംഗഡിമുഗര്‍ ഒടുവാറിലെ പരേതനായ മുണ്ടൂടല്‍ മുഹമ്മദിന്റെ മകന്‍  മുഹമ്മദ് അഷ്റഫ് (35) ആണ് ഞായറാഴ്ച വൈകീട്ടോടെ മരണപ്പെട്ടത്. കുറ്റിച്ചിറ പള്ളിക്കു സമീപത്തെ കുളത്തില്‍ കുളിക്കുന്നതിനിടെയാണ് മുങ്ങി മരിക്കുകയായിരുന്നു.വിവരമറിഞ്ഞു ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്. 

മൃതദേഹം നാട്ടിലെത്തിച്ചു തിങ്കളാഴ്ച വൈകീട്ടോടെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കോഴിക്കോട്ടെ ഹോട്ടലില്‍  തൊഴിലാളിയായ അഷ്റഫ് വെള്ളിയാഴ്ചയാണ്  നാട്ടില്‍ നിന്നും അഷ്റഫ് കോഴിക്കോട്ടേക്ക് പോയത്. ഭാര്യ അസ്മ. മക്കള്‍  മൂന്നു വയസായ നുസ , ഒന്നര മാസം പ്രായമുള്ള നുഹുമാന്‍, മാതാവ് ഫാത്തിമ 


SHARE THIS

Author:

0 التعليقات: