Thursday, 12 March 2020

കൊറോണ മുന്‍കരുതല്‍: മര്‍കസ് സമ്മേളനം നീട്ടിവെച്ചു

കോഴിക്കോട് : കൊറോണ രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയുടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയും നിര്‍ദേശങ്ങള്‍ മാനിച്ച് ഏപ്രില്‍ 9 മുതല്‍ 12 വരെ നടത്താന്‍ തീരുമാനിച്ചരുന്ന മര്‍കസ് 43 ാം വാര്‍ഷിക സമ്മേളനം നീട്ടിവെച്ചതായി മര്‍കസ് ഭാരവാഹികള്‍ അറിയിച്ചു. 

മര്‍കസില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. രോഗത്തിന്റെ ഭീഷണി മാറി അനുകൂലമായ ആഗോള സാഹചര്യം രൂപപ്പെടുന്ന സമയത്ത് പുതുക്കിയ തിയ്യതി അറിയിക്കും.

സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് പരീക്ഷയുള്ള വിദ്യാര്‍ത്ഥികള്‍ക്കൊഴികെ മര്‍കസിന്റെ മുഴുവന്‍ സ്ഥാപങ്ങള്‍ക്കും ലീവ് നല്‍കി. മാര്‍ച്ച് 31 വരെ മര്‍കസിലെ വിവിധ സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കുമുള്ള പൊതുജന സന്ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: