Thursday, 5 March 2020

മര്‍കസ് സമ്മേളനം: കാസര്‍കോട് ടൗണില്‍ പ്രചരണ സമ്മേളനം വെള്ളിയാഴ്ച

കാസര്‍കോട്:  'സുസ്ഥിര സമൂഹം സുഭദ്ര രാഷ്ട്രം ' എന്ന പ്രമേയത്തില്‍ ലോക പ്രശസ്ത 
മത ഭൗതിക കലാലയമായ കോഴിക്കോട് മര്‍കസിന്റെ ഏപ്രിലില്‍ നടക്കുന്ന  നാല്പത്തി മൂന്നാം വാര്‍ഷിക മഹാ സമ്മേളന പ്രചരണ പ്രഭാഷണം വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക്  കാസറഗോഡ് ഒപ്പു മരച്ചുവട്ടില്‍ നടക്കും.


സോണ്‍ പ്രചരണ സമിതി ചെയര്‍മാന്‍ ജബ്ബാര്‍ ഹാജി നുള്ളിപ്പാടിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനി ഉത്ഘാടനം ചെയ്യും .പ്രമുഖ പ്രഭാഷകന്‍ സിദീഖ് സഖാഫി അരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

സഖാഫി ശൂറാ ജില്ലാ ചെയര്‍മാന്‍ അബ്ദുല്‍ കാദിര്‍ സഖാഫി കാട്ടിപ്പാറ പ്രമേയ ഭാഷണം നടത്തും 
കേരള മുസ്ലിം ജമാഅത് സോണ്‍ പ്രസിഡന്റ് അബ്ബാസ് സഖാഫി ചേരൂര്‍, സെക്രട്ടറി മുഹമ്മദ് ടിപ്പു നഗര്‍, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, സോണ്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് ബാദുഷ അല്‍ ഹാദി മൊഗര്‍, സെക്രട്ടറി ഫാറൂഖ് ചൂരി, എസ് ജെ എം ജില്ലാ ഫിനാന്‍സ് സെക്രട്ടറി ഇല്യാസ് കൊറ്റുമ്പ, എസ് എം എ മേഖല പ്രസിഡന്റ് ഇത്തിഹാദ് മുഹമ്മദ് ഹാജി , സുലൈമാന്‍ സഖാഫി ദേശാംകുളം , സി എഛ്  ഇക്ബാല്‍, ഹംസ സഖാഫി ചൂരി , നാസിര്‍ സഖാഫി തുരുത്തി തുടങ്ങിയവര്‍ സംബന്ധിക്കും


SHARE THIS

Author:

0 التعليقات: