Wednesday, 4 March 2020

മിഫ്താഹുല്‍ ഹുദാ വാര്‍ഷിക പ്രഭാഷണം വെള്ളിയാഴ്ച

മഞ്ചേശ്വരം: മൂഡംബൈല്‍ മിഫ്താഹുല്‍ ഹുദാ എജ്യുക്ഷേന്‍ സെന്റര്‍ സംഘടിപ്പിക്കുന്ന  വാര്‍ഷിക പ്രഭാഷണം മാര്‍ച്ച് 6 ന് വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം മള്ഹര്‍ പൊസോട്ട് തങ്ങള്‍ മഖാം സിയാറത്തോടെ തുടക്കമാകും. 

വൈകിട്ട് 4.30ന് മൂഡംബൈല്‍ ബുഖാരി നഗറില്‍  സ്വാഗത സംഘം ചെയര്‍മാന്‍ ഹനീഫ് മങ്കളിമാര്‍ പതാക ഉയര്‍ത്തും  മഗരിബിന് ശേഷം ടീം മള്ഹര്‍ ബുര്‍ദ്ദ ആസ്വാദനം നടത്തും. രാത്രി 8 മണിക്ക് വാര്‍ഷിക പ്രഭാഷണ  സമാപന പരിപാടിയില്‍ പ്രസിഡണ്ട് സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ മുസ്ലിം ജമാഅത്ത് മഞ്ചേശ്വരം സോണ്‍ പ്രസിഡണ്ട് മൂസല്‍ മദനി അല്‍ ബിഷാറ ഉത്ഘാടനം ചെയ്യും. 

എസ് എസ് എഫ് കര്‍ണ്ണാടക സ്റ്റേറ്റ് പ്രസിഡണ്ട് സിറാജുദ്ധീന്‍ സഖാഫി കന്യാണ മുഖ്യ പ്രഭാഷണം നടത്തും. 

സയ്യിദ് ഹസന്‍, ആരിഫ് ജൗഹരി ആദൂര്‍, മുഹമ്മദ് സഖാഫി തോക്കെ, നിയാസ് സഖാഫി ആനക്കല്ല,് ഹമീദ് മദനി മച്ചംമ്പാടി, ഹാരിസ് ഹനീഫി ബാളിയ്യൂര്‍, സിദ്ധീഖ് സഅദി ബെജ്ജ, ഹസന്‍ കുഞ്ഞി മള്ഹര്‍, ഹുസൈ മുസ്ലിയാര്‍, യഹ്ഖൂബ് നഈമി ഗുഡ്ഡഗേരി, ജഹ്ഫര്‍ സഖാഫി ആദുര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി ചിനാല, ഹാഫിള് ബാത്തിഷ് സഅദി, ആഷിഖ് സഖാഫി ബെജ്ജങ്കള,  ഹാമിദ് അശ്‌റഫി ബേരിക്ക, അബൂബക്കര്‍ മുസ്ലിയാര്‍ പടത്തൂര്‍,  ഉമര്‍ സഅദി കൊടിയമ്മ, ഫാറൂഖ് പൊസോട്ട,്  പള്ളി കുഞ്ഞി ഹാജി  ഖത്തര്‍, ബാവ ഹാജി,  മൂസ ഹാജി മഞ്ചേശ്വരം,  എ.എം അബൂബക്കര്‍ മഞ്ചേശ്വരം, സൈനുദ്ധീന്‍ ഹാജി,  എം.പി ഉമര്‍ ഹാജി, എം.പി ഇബ്‌റാഹിം ഹാജി ,മൂസ ഹാജി മജ്ബയില്‍,  ഇസ്മയില്‍ ഹാജി ഫിര്‍ദൗസ്,  മുക്രി ബഷീര്‍ ഹാജി,  മോണു ഹാജി കരിബയില്‍,  മൂസ ബുഖാരി നഗര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

സമാപന ആത്മിയ മജ്‌ലിസിന് സയ്യിദ് ജലാലുദ്ധീന്‍ ബുഖാരി നേതൃത്വം നല്‍കും. ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ സ്വാഗതവും മൊയ്തീന്‍ ബുഖാരി നഗര്‍ നന്ദിയും പറയും


SHARE THIS

Author:

0 التعليقات: