Tuesday, 24 March 2020

കൊറോണയ്ക്ക് പുതിയ നിര്‍വ്വചനവുമായ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണയ്ക്ക് പുതിയ നിര്‍വ്വചനവുമായ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാതലത്തില്‍ രാജ്യത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് മോദി കൊറോണയ്ക്ക് പുതിയ നിര്‍വ്വചനം നല്‍കിയത്. രാജ്യത്ത് കൊവിഡ് -19 പകരുന്ന സാഹചര്യത്തില്‍ 21 ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്. 

രാജ്യത്തെ പൗരന്മാരെ രക്ഷിക്കാനായി ലോക്ക്ഡൗണ്‍ അത്യാവശ്യമാണെന്നും ഇന്ന് അര്‍ദ്ധ രാത്രിമുതല്‍ ആളുകള്‍ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നു മോദി പറഞ്ഞു. മാത്രമല്ല ഇത് ഇന്ത്യയുടെ എല്ലാ ഭഗത്തുള്ള ജനങ്ങള്‍ക്കും ബാധകമാണെന്നു അദ്ദേഹം വ്യക്തമാക്കി. ജനതാ കര്‍ഫ്യുവിനേക്കാള്‍ കര്‍ശനമായ ലോക്‌ഡൌണാണ് ഇതെന്നും മോദി പറഞ്ഞു.


SHARE THIS

Author:

0 التعليقات: