Saturday, 28 March 2020

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക, രാജ്യത്തോട് സഹായമഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി.

ദില്ലി: കൊവിഡ് വൈറസ് രോഗത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും സഹായം 
അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നേരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ട്വിറ്ററിലൂടെയാണ് മോദിയുടെ ആഹ്വാനം. 


അതേ സമയം പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ദേശിയ ദുരിതാശ്വസ നിധിയിലേക്ക് നല്‍കാന്‍ മുഴുവന്‍ ബിജെപി എംപിമാര്‍ക്കും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നിര്‍ദേശം നല്‍കി. ബിജെപി എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ വേതനം ദേശിയ ദുരിതാശ്വസ നിധിയിലേക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്. അതേ സമയം രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ടാറ്റാ ട്രസ്‌റ് 500 കോടി നല്കുമെന്ന് ചെയര്‍മാന്‍ രത്തന്‍ ടാറ്റാ അറിയിച്ചു.


SHARE THIS

Author:

0 التعليقات: