Wednesday, 4 March 2020

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ സ്മാരക അവാര്‍ഡ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിക്ക്

റിയാദ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും എസ് വൈ എസ് സംസ്ഥാന ട്രഷററും പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യൂക്കേഷന്‍ സെന്റര്‍ ശില്പിയുമായ മര്‍ഹൂം സയ്യിദ്  ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണക്കായി മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം (ജി.സി.സി  രാഷ്ട്രങ്ങളിലെ പ്രവാസികളുടെ  കൂട്ടായ്മ) നല്‍കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ സ്മാരക അവാര്‍ഡ്-2020 ന് മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവുമായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. 

ഓണ്‍ലൈന്‍ പ്രഖ്യാപന സംഗമത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ലത്തീഫ് സഅദി ഉറുമി (ചെയര്‍മാന്‍ മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം) യുടെ അധ്യക്ഷതയില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. താജുശ്ശരിഅ അലിക്കുഞ്ഞി ഉസ്താദ് അവാര്‍ഡ് പ്രഖ്യാപനം നടത്തി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അവാര്‍ഡ് തുക പ്രഖ്യാപനം നടത്തി. ഐ സി എഫ് യു എ ഇ നാഷണല്‍ സെക്രട്ടറി ഹമീദ് പരപ്പ മുഖ്യ പ്രഭാഷണം നടത്തി. സുലൈമാന്‍ കരിവെള്ളൂര്‍, മുനീര്‍ ബാഖവി തുരുത്തി, ബഷീര്‍ പുളിക്കുര്‍, അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍, അബ്ദുല്‍ സുഹ്രി തുപ്പക്കല്‍, സുബൈര്‍ മണ്ഠമ, കരീം ഹാജി തളങ്ങര, നൗഷാദ് അമാനി ചേരൂര്‍, സിദ്ധീഖ് സഖാഫി ഉര്‍മി, ഡി കെ അബൂബക്കര്‍ സഖാഫി, ഹമീദ് നദനി ബീജന്തടുക്ക ആശംസ പ്രസംഗം നടത്തി. അബ്ദുസത്താര്‍ കോരിക്കാര്‍ സ്വാഗതവും എന്‍ എ ബക്കര്‍ അംഗഡിമുഗര്‍ നന്ദിയും പറഞ്ഞു.

ഏപ്രില്‍ 5ന് മുഹിമ്മാത്തില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 14ാം ഉറൂസ് മുബാറകിന്റെ സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡ് സമ്മാനിക്കും.


SHARE THIS

Author:

0 التعليقات: