Saturday, 21 March 2020

മലയാള മനോരമ നല്ലപാഠം ജില്ലാ അവാര്‍ഡ് മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്

പുത്തിഗെ: നന്മയുടെ പുതുപാഠം സമൂഹത്തിന് പകര്‍ന്നുനല്‍കിയ സ്‌കൂളുകള്‍ക്കുള്ള 2019-20 വര്‍ഷത്തെ മലയാള മനോരമ നല്ലപാഠം ജില്ലാതല പുരസ്‌കാരം മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്.

25,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച കോര്‍ഡിനേറ്ററായി മുഹിമ്മാത്ത് സ്‌കൂളിലെ അധ്യാപകരായ ഹനീഫ ഹിംസാക്, ബിനീഷ ബി.കെ. എന്നിവരെയും തിരഞ്ഞെടുത്തു. 5,000 രൂപ വീതവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. 

പ്ലാസ്റ്റിക്കിനെതിരെയുള്ള ഇന്‍സുലേറ്റര്‍, നല്ലപാഠം എജ്യുമിക്‌സ് സോപ്പ്, ഫിനോയില്‍, കാര്‍ബണ്‍ ന്യൂട്രല്‍ സ്‌കൂള്‍, പുഴ സംരക്ഷണം. പാലിയേറ്റീവ് കെയര്‍ വിംഗ്, സഹജീവികള്‍ക്കൊരു സാന്ത്വനസ്പര്‍ശം പദ്ധതി, കാരുണ്യസ്പര്‍ശം കൈത്തൊഴില്‍ പദ്ധതി,  ബോധവത്കരണ പദ്ധതി, ജീവന്റെ തുള്ളി തുടങ്ങി 25 ഓളം പദ്ധതി പ്രവര്‍ത്തനങ്ങളാണ് മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കിയത്. 

ഇതിന്റെ ഭാഗമായി മികച്ച കാര്‍ബണ്‍ ന്യൂട്രല്‍ സ്‌കൂളായി പ്രഖ്യാപിക്കുകയും സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ജൈവപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരവും പുത്തിഗെ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും മികച്ച സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡും ഈ ക്ലബ്ബിനു ലഭിച്ചിട്ടുണ്ട്.

ക്ലബ്ബംഗങ്ങളെയും കോര്‍ഡിനേറ്ററെയും സ്‌കൂള്‍ മാനേജ്‌മെന്റും മുഹിമ്മാത്ത് കേന്ദ്രകമ്മിറ്റി ഭാരവാഹികളും അഭിനന്ദിച്ചു. 

ബി.എസ്. അബ്്്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദുല്‍ അന്‍വര്‍ അഹ്്ദല്‍, ഹാജി അമീറലി ചൂരി, സയ്യിദ് ഇബ്‌റാഹിം അല്‍ ഹാദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 


 സെന്റ് മേരീസ് ഇംഗ്ലീഷ്് മീഡിയം സ്‌കൂള്‍ പെരിയാട്ടടുക്കം രണ്ടാം സ്ഥാനവും ഗവ. യു പി സ്‌കൂള്‍ ചെമനാട് വെസ്റ്റ് മൂന്നാംസ്ഥാനവും നേടി. 



SHARE THIS

Author:

0 التعليقات: