Wednesday, 4 March 2020

ബംഗളൂരുവില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ പ്രാര്‍ഥനാ സംഗമം ശനിയാഴ്ച

ബംഗളുരു: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ തങ്ങള്‍ ഉറൂസിന്റെ ഭാഗമായി മുഹിമ്മാത്ത് ബംഗളൂരു കമ്മിറ്റി, മുഹിമ്മാത്ത് അലുംനി എന്നിവയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം സംഘടിപ്പിക്കുന്നു. 

മാര്‍ച്ച് ഏഴിന് ശനിയാഴ്ച രാത്രി 10 മണിക്ക് ബംഗളൂരു ഗുല്‍ഷന്‍ ഹാള്‍, നീലസാന്ദ്രയില്‍ നടക്കുന്ന പരിപാടിയില്‍ സഫ് വാന്‍ സഖാഫി പത്തപ്പിരിയം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ശൗഖത്തലി ഹിമമി സഖാഫി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത്, ബശീര്‍ സഅദി കിന്യ, ഹബീബ് നൂറാനി, ഇബ്‌റാഹിം സഖാഫി പയോട്ട, അബ്ദുറഹ്മാന്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. 


SHARE THIS

Author:

0 التعليقات: