Sunday, 29 March 2020

ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് ലാത്തി വീശി ഓടിച്ചു

കോട്ടയം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡില്‍ പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് ലാത്തിവീശി ഓടിച്ചു. കോട്ടയം ചങ്ങനാശേരി പായിപ്പാട് ജംഗ്ഷനിലാണ് തൊഴിലാളികള്‍ കൂട്ടം കൂടി പ്രതിഷേധിച്ചത്. നാട്ടിലേക്ക് പോകാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

നൂറുകണക്കിന് തൊഴിലാളികളാണ് റോഡില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധിച്ചത്. നാട്ടിലേക്ക് പോകാന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും തീര്‍ന്നു. പട്ടിണി സഹിച്ച് ഇനി കഴിയാന്‍ പറ്റില്ലെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്. ലോക്ക്ഡൗണിന്റെ പശ്ചത്തലത്തില്‍ ആളുകള്‍ പുറത്തിറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചാണ് തൊഴിലാളികള്‍ പ്രതിഷേധത്തിന് ഇറങ്ങിയത്. 

അതേസമയം പട്ടിണിയിലായിരുന്നുവെന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വാദം ജില്ലാ കളക്ടര്‍ തള്ളി. തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. ഇക്കാര്യം നേരത്തെ തന്നെ ഉറപ്പുവരുത്തിയതാണ്. എന്നാല്‍ തയ്യാറാക്കിയ ഭക്ഷണം വേണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇവരെ നാട്ടിലേക്ക് അയക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇത് ഇപ്പോള്‍ സാധ്യമല്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇവരുടെ പുതിയ ആവശ്യം പരിോെഗണിച്ച് പാചകം ചെയ്ത ഭക്ഷണത്തിന് പകരം ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കും. ആട്ടയാണ്മെ വേണ്ടതെങ്കില്‍ അതും എത്തിച്ചുനല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 



SHARE THIS

Author:

0 التعليقات: