Wednesday, 25 March 2020

ബിവറേജസ് ഔട്ട്ലെറ്റുകള്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ തുറക്കില്ല.

തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റുകള്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ തുറക്കില്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഔട്ട്ലെറ്റുകള്‍ അടച്ചിടാന്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ബെവ്കോ മാനേജിംഗ് ഡയറക്ടര്‍ സ്പര്‍ജന്‍ കുമാറാണ് നിര്‍ദേശം നല്‍കിയത്. എന്നുവരെ ബെവ്കോ ഔട്ട്ലെറ്റുകള്‍ അടച്ചിടണമെന്നത് സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുക്കും. 

കോവിഡ് ആശങ്ക വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ബിവറേജസില്‍ ആളുകള്‍ മദ്യം വാങ്ങാന്‍ കൂട്ടം കൂടിയെത്തുന്നത് വന്‍ വാര്‍ത്തയായിരുന്നു. പല ജില്ലകളിലും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ബിവറേജസ് ഔട്ട്ലെറ്റുകളിലെല്ലാം തിരക്ക് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് അടക്കം ചിലയിടങ്ങളില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ തടിച്ചു കൂടിയ ആളുകളെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. 



SHARE THIS

Author:

0 التعليقات: