Monday, 30 March 2020

സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട് 17 പേര്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് 17, കണ്ണൂര്‍ 11 വയനാട്, ഇടുക്കി ജില്ലകളില്‍ രണ്ട് വീതം പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി.

നിലവില്‍ 1,57,853 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1,56,660 പേര്‍ വീടുകളിലും 623 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് മത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 6031 എണ്ണത്തില്‍ രോഗബാധയില്ല എന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.





SHARE THIS

Author:

0 التعليقات: