കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറികളുമായി വന്ന ലോറിക്ക് നേരെ ആക്രമണം, ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു

കാസര്‍കോട്: രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ, കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറികളുമായി വന്ന ലോറിക്ക് നേരെ ആക്രമണം. കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയിലായിരുന്നു സംഭവം. 

ഞായറാഴ്ച രാത്രിയാണ് ലോറിക്ക് നേരെ ആക്രമണം ഉണ്ടായത്. ലോറിയിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു. അതേസമയം തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള ചരക്ക് നീക്കത്തിനുള്ള തടസം നീങ്ങി. ഏഴ് ചെക്ക് പോസ്റ്റുകള്‍ വഴി പച്ചക്കറി വണ്ടികള്‍ കേരളത്തിലേക്ക് എത്തും. നിത്യാപയോഗ സാധനങ്ങള്‍ ഇന്നുമുതല്‍ എത്തും.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍