Thursday, 26 March 2020

കൊറോണയെ പ്രതിരോധിക്കാന്‍ മദ്യം നല്‍കി, കുഞ്ഞ് ഗുരുതാവസ്ഥയില്‍, കാഴ്ചശക്തി നഷ്ടമായി

ടെഹ്‌റാന്‍: കേട്ടുകേള്‍വിയെ വിശ്വസിച്ച് കൊറോണയെ പ്രതിരോധിക്കാന്‍ മാതാപിതാക്കള്‍ മദ്യം നല്‍കിയ കുഞ്ഞ് കോമാ അവസ്ഥയില്‍. കുഞ്ഞിന്റെ കാഴ്ചശക്തിയും നഷ്ടമായിട്ടുണ്ട്. ഇറാനിലാണ് സംഭവം. കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്ന് വ്യക്തമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വീടിനുസമീപത്തുള്ള ചിലര്‍ കോവിഡിനെ പ്രതിരോധിക്കാന്‍ മദ്യം നല്ലതാണെന്ന് പറഞ്ഞിരുന്നു. ഇതുവിശ്വസിച്ചാണ് കുഞ്ഞിന് മദ്യം നല്‍കിയതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കേട്ടുകേള്‍വികളില്‍ വിശ്വസിക്കാതെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം അനുസരിച്ചുമാത്രം പ്രവര്‍ത്തിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.


SHARE THIS

Author:

0 التعليقات: