Friday, 27 March 2020

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചു

ലണ്ടന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ബോറിസ് ജോണ്‍സണ്‍ തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചത്.

പനിയും ചുമയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളെ തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

താന്‍ ഐസൊലേഷനിലാണെന്നും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും ജോണ്‍സണ്‍ പറഞ്ഞു. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ താന്‍ തുടര്‍ന്നും രാജ്യത്തെ നയിക്കുമെന്നും ജോണ്‍സണ്‍ പറഞ്ഞു.


SHARE THIS

Author:

0 التعليقات: