Tuesday, 31 March 2020

ജാഗ്രത കാലത്തും നാട്ടുകാര്‍ക്ക് ആശ്രയമായി അബ്ദുല്ല

ബദിയടുക്ക: കൊറോണ ജാഗ്രതയില്‍ ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോഴും നാടിന് ആശ്രയമാവുകയാണ് ബദിയടുക്കയിലെ ഓട്ടോ ഡ്രൈവര്‍ എന്‍ കെ അബ്ദുല്ല.

ബദിയടുക്കയിലും സമീപ പ്രദേശങ്ങളായ പഞ്ചിക്കല്‍, കറുവത്തടുക്ക, വിദ്യാഗിരി, പിലാങ്കട്ട, കാടമന, ബൈക്കുഞ്ച, ഉക്കിനടുക്ക, ബണ്‍പ്പത്തടുക്ക,മുനിയൂര്‍,പുത്രക്കള, ഏത്തടുക്ക, ബെളിഞ്ച, കുദിങ്കില, കട്ട്ര്‍,മുക്കൂര്‍, നാരമ്പാടി മാര്‍പ്പിനടുക്ക തുടങ്ങിയ സ്ഥലങ്ങളിലുള്ള മിക്ക വീട്ടുകാര്‍ക്കും സാധനങ്ങള്‍ എത്തിച്ച് കൊടുത്ത് ആശ്രയമാവുകയാണ് ഓട്ടോ ഡ്രൈവര്‍ അബ്ദുല്ല.

നാട്ടിലും വിദേശത്തുമുള്ള പരിചിതര്‍ക്കും അപരിചിതര്‍ക്കും അബ്ദുല്ലയുടെ സേവനം ആശ്വാസമാകുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ടൗണില്‍ വരാന്‍ പ്രയാസപ്പെട്ട നിരവധി വീട്ടുകാരാണ് അബ്ദുല്ലയുമായി ബന്ധപ്പെട്ടത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രാവിലെ 11 മണിക്ക് നഗരത്തില്‍ എത്തുന്ന അബ്ദുല്ല ഏല്‍പ്പിച്ച സാധനങ്ങള്‍ വാങ്ങി ഉത്തരവാദിത്തത്തോടെ വീട്ടിലെത്തും.ദിവസവും അഞ്ചാറ് വീടുകളിലേക്ക് സാധനങ്ങളുമായി ഓടുകയാണ് പിലാങ്കട്ട സ്വദേശിയായ ഈ ഓട്ടോഡ്രൈവര്‍. 

നിയമപാലകരുടെ കനിവിലാണ് ഈ ജന സേവനം നടക്കുന്നതെന്നാണ് അബ്ദുല്ല പറയുന്നത്.


SHARE THIS

Author:

0 التعليقات: